News One Thrissur
Thrissur

പഴുവിൽ ഊട്ടുതിരുനാൾ 12ന് തുടങ്ങും

പഴുവിൽ: സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിലെ ഊട്ടുതിരുനാൾ ഏപ്രിൽ 12 മുതൽ 15 വരെ നടക്കുമെന്ന് പള്ളി വികാരി ഡോ. വിൻസെൻ്റ് ചെറുവത്തൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 7ന് വൈകീട്ട് 5 ന് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റം നടത്തും. ഏപ്രിൽ 12ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മവും 13 ന് കൂടുതുറക്കൽ, പ്രദക്ഷിണം എന്നിവയും നടക്കും.

തിരുനാൾ ദിനമായ 14 ന് പള്ളിയിലെയും തീർത്ഥകേന്ദ്രത്തിലെയും വിവിധ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം വൈകീട്ട് ഏഴരയോടെ ബാൻ്റ് മത്സരം തുടങ്ങും. ഏപ്രിൽ 15 വൈകീട്ട് 7ന് കോഴിക്കോട് സൃഷ്ടി അവതരിപ്പിക്കുന്ന ‘നമ്മൾ’ നാടകം അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ഫാ. എഡ്‌വിൻ ചെറുപറമ്പിൽ, മാനേജിങ്ങ് ട്രസ്റ്റി റാഫി ആലപ്പാട്ട്, ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, ഷെറിൻ തേർമഠം, ടെബി ആലപ്പാടൻ എന്നിവരും പങ്കെടുത്തു.

Related posts

തൃശ്ശൂരിൽ കാറിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം.

Sudheer K

കാഞ്ഞാണിയിൽ മാരകായുധങ്ങളുമായി അക്രമം: 4 പേർ അറസ്റ്റിൽ. 

Sudheer K

നിധിൻ ദാസ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!