News One Thrissur
Thrissur

തളിക്കുളത്ത് വീണ്ടും വാഹനാപകടം : നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. 

തളിക്കുളം:  കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. എറണാംകുളം അമ്പലപ്പടി വടക്കേവീട്ടിൽ ഷൈജുവിൻ്റെ ഭാര്യ ജാമിയ(42) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. അപകടത്തിൽ യാത്രക്കാരായ ഐഷ(35), മാജിദ്(21), മിയ (16) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Related posts

ബേബി അന്തരിച്ചു.

Sudheer K

ബജറ്റ്: സ്വന്തമായി ഹെലിപ്പാഡുള്ള ആദ്യ പഞ്ചായത്താകാൻ ഒരുങ്ങി എളവള്ളി.

Sudheer K

ബസിടിച്ച് വയോധികൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!