മുല്ലശ്ശേരി: ബ്ലോക്ക് സെൻ്റർ കുരിശ് പള്ളിയിലെ വേളാങ്കണ്ണി മാതാ തിരുനാൾ ഏപ്രിൽ 7 ഞായറാഴ്ച. രാവിലെ 10.30 ന് മഠം കപ്പേളയിൽ ആഘോഷപൂർവ്വമായ പാട്ടുകുർബാനയും,തുടർന്ന് പ്രദീക്ഷണവും നടക്കും. വൈകീട്ട് 7 ന് ബാൻ്റ് വാദ്യം,തേര്,മുത്തു കുടകളുടെ അകമ്പടിയോടെ വടക്കൻ പുതുക്കാട് പള്ളിയിൽ നിന്ന് ആരംഭിക്കുന്ന വള എഴുന്നളിപ്പ് രാത്രി 8 ന് ബ്ലോക്ക് സെൻ്ററിലെലെ കുരിശ് പള്ളിയിൽ എത്തി സമാപിക്കുന്നു.തുടർന്ന് രാത്രി 10 വരെ ബാൻ്റ് മേളം.