News One Thrissur
Thrissur

മൂന്നുപീടികയിൽ പിക്കപ്പ് വാഹനമിടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്

കയ്പമംഗലം: ദേശീയ പാതയിൽ മൂന്നുപീടിക സെൻ്ററിൽ പിക്കപ്പ് വാഹനം ഇടിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. കാക്കാതുരുത്തി പള്ളിവളവ് സ്വദേശി പുഴങ്കരയില്ലത്ത് സിറാജുദ്ദീൻ (46) ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

മൂന്ന്പീടിക മാർക്കറ്റിൽ നിന്നും മറ്റൊരാൾക്ക് മീൻ എടുത്ത് കൊടുത്ത ശേഷം പള്ളിയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. മാർക്കറ്റിൽ ഇറച്ചിക്കോഴി ലോഡ് ഇറക്കിയ ശേഷം വരികയായിരുന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

എസ്.വൈ.എസ് നാട്ടിക മണ്ഡലം റിലീഫ്: പെരുന്നാൾ കിറ്റ് വിതരണം നടത്തി

Sudheer K

ഷനിൽ അന്തരിച്ചു.

Sudheer K

ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി.

Sudheer K

Leave a Comment

error: Content is protected !!