ചേർപ്പ്: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ കൈനൂർ ചിറയത്ത് സിജോ(43)യെയാണ് ചേർപ്പ് ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പാലക്കൽ സെന്ററിലെ ഐശ്വര്യ ഗോൾഡ് എന്ന സ്ഥാപനത്തിലാണ് പ്രതി തട്ടിപ്പിന് ശ്രമം നടത്തിയത്. 33 ഗ്രാം വരുന്ന മാല പണയം വെക്കാനായിരുന്നു ഇയാൾ സ്ഥാപനത്തിലെത്തിയത്. സംശയം തോന്നിയ ജീവനക്കാർ പോലീസിനെ വിവരമറിയിക്കു കയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.