അന്തിക്കാട്: പടിയം സംഗീത് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ 48-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന 24-ാമത് ഫ്ലഡ് ലൈറ്റ് അഖില കേരള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിൻ്റെ ഫൈനല്‍ മത്സരത്തില്‍ ലംബാബ മാള ജേതാക്കളായി. അൽസാബ് ഇന്ത്യൻസ് പ്ലേ ബോയ്സ് കോഴിക്കോടിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള മികച്ച 8 ടീമുകളാണ് മത്സരിച്ചത്. വിജയികള്‍ക്ക് സിനിമ-നാടക സംവിധിയകന്‍ ഷൈജു അന്തിക്കാട് ട്രോഫികള്‍ വിതരണം ചെയ്തു.
next post