കൊടുങ്ങല്ലൂർ: ദേശീയപാത 66 ൻ്റെ വികസനത്തിൻ്റെ ഭാഗമായി കൊടുങ്ങല്ലൂരിലെ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിലെ സി.ഐ ഓഫീസ് ജംഗ്ഷനിൽ ക്രോസിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കർമ്മസമിതി നടത്തി വരുന്ന സമരത്തിൻ്റെ നൂറ്റിമുപ്പത്തിയെട്ടാം ദിവസമായ ഇന്ന് വൈകീട്ട് ദേശീയപാതയോരത്ത് ചെരാത് തെളിയിച്ച് പ്രതിഷേധിച്ചു. ചെയർമാൻ ആർ.എം. പവിത്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ അഡ്വ. കെ.കെ. അൻസാർ, കെ.സി. ജയൻ, പി. സുരേഷ് ഡോ. ഒ.ജി. വിനോദ് ,പി.ജി. നൈജി എന്നിവർ നേതൃത്വം നൽകി.
previous post