കാഞ്ഞാണി: ശ്രീനാരായണ ഗുരു ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പുരാഘോഷത്തിന് കൊടിയേറി. മേൽശാന്തി സിജിത് കൊടിയേറ്റം നടത്തി. 14 നാണ് പ്രസിദ്ധമായ വിഷു പൂരം. 11 ഉത്സവ കമ്മിറ്റികളിൽ നിന്ന് പൂരം എഴുന്നള്ളിപ്പ് നടക്കും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക ഹോമങ്ങളും അർച്ചനകളും നടക്കും. 12 ന് വൈകിട്ട് ഏഴിന് തൃശ്ശൂർ കലാ ദർശൻ്റെ ഗാനമേള ആൻഡ് മെഗാ ഷോ, 13 ന് നാട്യ കലാലയ കാരമുക്കിന്റെ നൃത്തങ്ങളും സിനിമാറ്റിക് ഡാൻസും, 14ന് വിഷുദിനത്തിൽ വൈകിട്ട് 6.30 ന് നടക്കുന്ന കുട്ടി എഴുന്നുള്ളിപ്പിന് പെരുവനം കുട്ടൻ മാരാർ, പഴുവിൽ രഘു മാരാർ എന്നിവരുമായി 101 കലാകാരന്മാരുടെ മേളം നടക്കും, 15 ന് പുലർച്ച നാലിന് പൂരം എഴുന്നേറ്റ് എന്നിവ നടക്കുമെന്ന് ശ്രീനാരായണ ഗുപ്ത സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട് സെക്രട്ടറി കെ.ജി. ശശിധരൻ എന്നിവർ പറഞ്ഞു.
next post