മുളങ്കുന്നത്തുകാവ്: പാമ്പൂർ വലിയപറമ്പിനടുത്ത ഖാദിയുടെ നൂൽനൂല്പ്കേന്ദ്രത്തിൻ്റെ ഗോഡൗണിൽ തീപിടുത്തം. ആറ് ലക്ഷം രൂപ വിലവരുന്ന ഒമ്പത് ബെയിൽ പഞ്ഞി കെട്ടുകൾ കത്തിനശിച്ചു. അഗ്നി രക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം ഗോഡൗണിലു ണ്ടായിരുന്ന ഒരു കോടി രൂപ വിലവരുന്ന പഞ്ഞി കെട്ടുകളിലേക്ക് തീ പടർന്നില്ല. കുറ്റൂരിലെ സെൻട്രൽ സിൽവർ പ്ലാൻറിലാണ് തീ പടർന്നത്. വൈദ്യുതീകരിക്കാത്ത ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പഞ്ഞി കെട്ടുകളിലേക്ക് തീ വന്നതിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു.
ഷോർട്ട് സർക്യൂട്ട് അല്ല കാരണമെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. ഏഴേ മുക്കാലോടെ തീ പടർന്നത് മുന്ന് മണിക്കൂറോളം ശ്രമപ്പെ ട്ടാണ് കെടുത്താനായത്. തീ പടർന്ന കാരണം അ റി യില്ലെന്ന് ചുമതലയുള്ള ഉത്തരേന്ത്യക്കാരനായ മർമ്മു പറഞ്ഞു. അഗ്നിരക്ഷാ സേന എത്തിയതുകൊണ്ടാണ് കൂടുതൽ നാശനഷ്ടമുണ്ടാകാതിരുന്നതെന്നും പറഞ്ഞു. തൃശ്ശൂരിൽ നിന്ന് സീനിയർ ഫയർ ഓഫീസർ ജോതികുമാർ ,ഫയർ ഓഫീസർമാരായ പ്രജീഷ്, നവനീത് കണ്ണൻ, ജിമോദ്, സുധീഷ്, ഹോം ഗാർഡ് എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്.