തളിക്കുളം: തളിക്കുളത്ത് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി. പരിക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിക്കുളം കേരാച്ചൻ വീട്ടിൽ സായൂജ്(18), പണിക്കവീട്ടിൽ മുഹസീൻ(18) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടിക ബീച്ച്ലേക്ക് സാധനങ്ങൾ വാങ്ങാൻ ബൈക്കിൽ പോകവേ നാട്ടിക പോസ്റ്റ് ഓഫീസിന് തെക്ക് വശം ബൈക്കിൽ എത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. സയൂജിനെ ബൈക്കിൽ നിന്ന് വലിച്ചിടുകയും, പുറത്ത് ബുള്ളറ്റ് കയറ്റുകയും തുടർന്ന് ഇരുവരെയും മർദിക്കുകയായിരുന്നു. വലപ്പാട് പോലീസിൽ പരാതി നൽകി. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരെയും വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യാതൊരു കാരണമില്ലാതെയാണ് ഇവരെ മർദിച്ചതെന്നും, ആക്രമികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും സയൂജിന്റെ പിതാവ് സജീവൻ ആവശ്യപ്പെട്ടു.