News One Thrissur
Thrissur

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു.

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. വിനുവിനെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനു വിക്രമൻ. 2019 ൽ അത്താണിയിൽ ഗില്ലാപ്പി എന്ന് അറിയപ്പെടുന്ന ബിനോയ് എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിനു വിക്രമൻ. ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നതായും വിവരങ്ങൾ ഉണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Related posts

പുത്തൻപീടിക ഗവ. എൽപി സ്ക്കൂളിൻ്റെ 124-ാം വാർഷികം.

Sudheer K

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട: അന്തിക്കാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

Sudheer K

സംസ്ഥാനത്തെ റേഷൻ കടകളിൽ ശനിയും, ഞായറും നടക്കുക മഞ്ഞ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ മാത്രം

Sudheer K

Leave a Comment

error: Content is protected !!