News One Thrissur
Thrissur

മണലൂർ ജി.എച്ച്.എസ്.എസ്സിൽ വിദ്യാർത്ഥികൾക്കായി തിയ്യറ്റർ ക്യാമ്പ്

കാഞ്ഞാണി: ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി അന്തിക്കാട് ഐ.സി.ഡി.എസും മണലൂർ ജി.എച്ച്.എസ്.എസും സംയുക്തമായി കളിയരങ്ങ് എന്ന പേരിൽ ഏകദിന തിയ്യറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. മണലൂർ പഞ്ചായത്തിലെ 18 അങ്കണവാടികളിലെ എ.ജി. ക്ലബ്ബുകളുടെ പരിധിയിൽ നിന്നായി നാല്പത് വിദ്യാർത്ഥികൾ പരിശീലനക്കളരിയിൽ പങ്കെടുത്തു. സാമൂഹിക പ്രസ്ക്തിയുള്ള വിഷയങ്ങളും നാടക അഭിനയം മുതൽ ദൃശ്യാവിഷ്കാരം വരെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

തിയ്യേറ്റർ കലാപ്രവർത്തകരായ അരുൺജിത്തും സ്നിയയുമാണ് ക്ലാസെടുത്തത്. തൃശൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ. പ്രസിഡൻ്റ് എം.ആർ. മോഹനൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എൻ.ജയശ്രീ, സ്കൂൾ കൗൺസിലർ കെ.വി. ദീപ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കായി പുസ്തക പ്രദർശനവും കതിര് കലാവേദിയുടെ നാടൻപാട്ട് പരിചയവും ഉണ്ടായി. വൈകീട്ട് നടന്ന സമാപന സമ്മേളനം ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി.മീര ഉദ്ഘാടനം ചെയ്തു. മികച്ച സി.ഡി.പി.ഒ. ആയി സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ എൽ. രഞ്ജിനിക്ക് മണലൂർ സ്കൂളിൻ്റെ പുരസ്കാരം നൽകി ആദരിച്ചു. കൗമാരക്ലബ്ബിലെ അംഗമായ ധീരജ് വരച്ച ചിത്രവും സമ്മാനിച്ചു.

Related posts

ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ ഉപകരണങ്ങൾ കൈമാറി

Sudheer K

കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Sudheer K

സൗദിയിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!