കൊടുങ്ങല്ലൂർ: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ ഹെല്‍ത്ത് സെന്ററിന് പടിഞ്ഞാറുവശം താമസിക്കുന്ന പുത്തന്‍കാട്ടില്‍ ഷണ്‍മുഖന്‍ മകന്‍ രതീഷ് (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മേത്തല അഞ്ചപ്പാലത്ത് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്ക്കരിച്ചു.