വാടാനപ്പള്ളി: തളിക്കുളത്ത് നിന്നും 12.5 ഗ്രാം എംഡിഎംഎയുമായി ഒരാളെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും വാടാനപ്പള്ളി പോലീസും ചേർന്ന് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവ്നീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം തളിക്കുളം ഹൈസ്കൂളിനടുത്ത് നടത്തിയ പരിശോധനയിലാണ് സിന്തറ്റിക്ക് മാരക മയക്കുമരുന്നായ 12.5 ഗ്രാം എംഡിഎംഎയുമായി സഹിതം നീലഗിരി എരുമോട് സ്വദേശി ചീരൻ വീട്ടിൽ സ്റ്റാലിൻ മാത്യു (24) വിനെ പിടികൂടിയത്. ഡിവൈഎസ്പിമാരായ എൻ.മുരളീധരൻ, സന്തോഷ് കുമാർ.എം, വാടാനപ്പള്ളി എസ്എച്ച്ഒ ബിനു ബി.എസ്. തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.