കുന്നംകുളം: പ്രധാന മന്ത്രി കുന്നംകുളത്ത് വരാനിരിക്കെ ചിറ്റഞ്ഞൂരിൽ വിദ്യാലയത്തിന് സമീപത്തെ വയലിൽ സ്ഫോടകവസ്തു കണ്ടെത്തി. ഇന്ന് രാവിലെ സമീപവാസി ചിറ്റഞ്ഞൂരിലെ അരൂപാടത്ത് തേങ്ങ പറക്കാൻ പോയതിനിടയിലാണ് ഇവ കണ്ടെത്തിയത്. സ്ഫോടകവസ്തു കണ്ട് സംശയം തോന്നിയ നാട്ടുകാരും ഓട്ടോ റിക്ഷ ഡ്രൈവറുമാരും കുന്നംകുളം പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിനെ തുടർന്ന് ആണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു ആണെന്ന് തിരിച്ചറിഞ്ഞത്. വെടിക്കെട്ടിന് ഉപയോഗിക്കുന്നതെന്ന് സംശയം. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് എത്തിച്ചതെന്ന് പ്രദേശവാസികൾ. കുന്നംകുളം പോലീസ് സ്ഥലത്തെത്തി.