തൃപ്രയാർ: തളിക്കുളം കൊപ്രക്കളത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേ ഹൈവേയിലെ കാനയുടെ കുഴിയിൽ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. രാജ (22) ആണ് മരിച്ചത്. ഒപ്പം സൈക്കിളിൽ യാത്ര ചെയ്തിരുന്ന ഹാസിം (29) പരിക്കേറ്റു. തൃപ്രയാർ ആക്ടസ് പ്രവർത്തകർ ഇരുവരേയും തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും രാജയുടെ ജീവൻ രക്ഷിക്കാനായില്ല.
next post