അരിമ്പൂർ: വടക്കുംപുറം എൻ.ഐ.ഡി. റോഡിൽ ഐശ്വര്യ നാഗറിലെ 28 കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ‘ഐശ്വര്യ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ’ ന്റെ ഉദ്ഘാടനം അന്തിക്കാട് എസ്ഐ കെ.ജെ. പ്രവീൺ നിർവ്വഹിച്ചു. എ.കെ. ഋഷികേശൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എ. ജോസ് സംസാരിച്ചു. ഭാരവാഹികൾ: കെ.ജെ. പ്രകാശൻ (പ്രസിഡണ്ട്), സന്തോഷ് കെ. എരവത്ത് (സെക്രട്ടറി), കെ.ജെ. ചന്ദ്രബാബു (ട്രഷറർ), അഡ്വ. ഹരീഷ് (രക്ഷാധികാരി).