News One Thrissur
Thrissur

ബലാത്സംഗകേസിൽ പൂജാരിക്ക് 22 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു

കുന്നംകുളം: ബലാത്സംഗകേസിൽ പൂജാരിക്ക് 22 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി ബലാത്സംഗ ചെ പൂജാരിയെ 22 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പെരിങ്ങണ്ടൂർ പൂക്കൂട്ടിൽ സന്തോഷ് കേശവൻ എന്ന സന്തോഷ് സ്വാമിയെയാണ് (34) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസും നിലവിലുണ്ടായിരുന്നു. പേരാമംഗലം പോലിസ് ഇൻസ്പെക്ടർ ബി.സന്തോഷ് രജിസ്റ്റർ ചെയ്ത കേസിൽ പേരാമംഗലം സബ്ബ് ഇൻസ്പെക്ടർ പി.ലാൽകുമാർ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ളിക്ക് പ്രോസിക്കൂട്ടർ കെ.എസ്. ബിനോയ് ഹാജരായി. അഡ്വ. കെ.എൻ. അശ്വതി, അഡ്വ. രഞ്ജിക, സിപിഓ ഷാജു.കെ.ടി, എഎസ്ഐ എം.ഗീത എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

Related posts

എടത്തിരുത്തിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് മതിൽ ഇടിച്ച് തകർത്തു

Sudheer K

ഗോപാലൻ അന്തരിച്ചു.

Sudheer K

കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.

Sudheer K

Leave a Comment

error: Content is protected !!