വാടാനപ്പള്ളി: ചിലങ്ക സെൻ്ററിന് തെക്ക് ഭാഗം താമസിക്കുന്ന മുക്രിയകത്ത് പരേതനായ മുഹമ്മദ് മകന്‍ ദാവൂദ് ഹാജി (81) അബൂദാബിയില്‍ അന്തരിച്ചു. ദീര്‍ഘകാലം അബൂദാബി പാലസില്‍ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. അബൂദാബി കെ.എം.സി.സി സ്ഥാപക നേതാവും വാടാനപ്പള്ളി അല്‍ നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമാണ്. മക്കള്‍: മാലിക്ക്, നൗഷാദ്, മന്‍സൂര്‍, ഖൗല, മെഹറ. മരുമക്കള്‍: ഫൗസിയ, മറിയം, ഷഹന, തൗഫീഖ്, സഹീര്‍.
next post