കൊടുങ്ങല്ലൂർ: സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്നായി എത്തിയ പുല്ലറ്റ് സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റ് സംഗീതയെയാണ് ചാപ്പാറ മുത്തിക്കടവിലുള്ള വീട്ടിൽ വെച്ച് നായ കടിച്ച് പരുക്കേല്പിച്ചത്. പരിക്കേറ്റ സംഗീത കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
previous post