News One Thrissur
Thrissur

യുവതിയെ കുത്തി വീഴ്ത്തി കത്തിച്ച് കൊന്നു : പ്രതി ആത്മഹത്യ ചെയ്തു

പട്ടാമ്പി: പട്ടാമ്പി തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം. സംഭവം. ഇന്നു രാവിലെ എട്ടരയോടെ കൊടുമുണ്ട തീരദേശ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് സൂചന. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സമീപത്തുനിന്ന് ഒരു കത്തിയും കവറും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉന്നതപൊലീസ് ഉദ്യോഗസ്ഥരും, ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

 

Related posts

കുന്നത്തങ്ങാടിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് പരിക്ക്

Sudheer K

വാടാനപ്പള്ളിയിൽ കുട്ടികൾക്ക് നീന്തൽ പരിശീലന ഉപകരണങ്ങൾ വിതരണം ചെയ്തു.

Sudheer K

ബജറ്റ് : നാട്ടിക നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികൾക്ക് 115 കോടി 

Sudheer K

Leave a Comment

error: Content is protected !!