അന്തിക്കാട്: രാജ്യത്ത് ജനാധിപത്യം തിരിച്ചു പിടിക്കുന്നതിന് ഭരണഘടനയെയും, ഭരണഘടന ശില്പിയെയും ചേർത്തുപിടിക്കേണ്ടത് അനിവാര്യമാണെന്ന് ഡിഐഎസ്എ സംസ്ഥാന പ്രസിഡണ്ട് എം.എ. ലക്ഷമണൻ. ഡിഐഎസ്എ (ദലിത് ആദിവാസി ഇൻഡിപെൻഡൻ്റ് സോഷ്യൽ അസംബ്ലി ) അന്തിക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന ശില്പി ബാബാ സാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ നൂറ്റി മുപ്പത്തിനാലാം ജന്മദിനം ആചരണത്തിൻ്റെ ഭാഗമായി അന്തിക്കാട് നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തിക്കാട് നടയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മേഖല പ്രസിഡണ്ട് വേണു അരിമ്പൂർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കുമാർ അന്തിക്കാട് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ബാബു പടിയം, തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് പ്രസാദ് കുണ്ടൂർ, അന്തിക്കാട് മേഖല സെക്രട്ടറി ശിവദാസ് താണിയത്ത്, രതിഷ് പടിയത്ത്, ഷാജു കണക്കന്ത്ര, രാമചന്ദ്രൻ പൂക്കാട്ട്, ഉണ്ണികൃഷ്ണൻ കാഞ്ഞാണി, ബൈജു കോറോട്ട്, സിനിറായി മേപ്പറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു. ജനാധിപത്യം തിരിച്ചു പിടിക്കുന്നതിന് ഭരണഘടനയെയും, ഭരണഘടന ശില്പിയെയും ചേർത്തുപിടിക്കേണ്ടത് അനിവാര്യമാണെന്ന് ഡിഐഎസ്എ സംസ്ഥാന പ്രസിഡണ്ട് എം.എ. ലക്ഷമണൻ. ഡിഐഎസ്എ (ദലിത് ആദിവാസി ഇൻഡിപെൻഡൻ്റ് സോഷ്യൽ അസംബ്ലി ) അന്തിക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടന ശില്പി ബാബാ സാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ നൂറ്റി മുപ്പത്തിനാലാം ജന്മദിനം ആചരണത്തിൻ്റെ ഭാഗമായി അന്തിക്കാട് നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തിക്കാട് നടയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മേഖല പ്രസിഡണ്ട് വേണു അരിമ്പൂർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കുമാർ അന്തിക്കാട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബാബു പടിയം, തൃശൂർ ജില്ല വൈസ് പ്രസിഡണ്ട് പ്രസാദ് കുണ്ടൂർ, അന്തിക്കാട് മേഖല സെക്രട്ടറി ശിവദാസ് താണിയത്ത്, രതിഷ് പടിയത്ത്, ഷാജു കണക്കന്ത്ര, രാമചന്ദ്രൻ പൂക്കാട്ട്, ഉണ്ണികൃഷ്ണൻ കാഞ്ഞാണി, ബൈജു കോറോട്ട്, സിനിറായി മേപ്പറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.