കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതി അണുബാധയേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് ഭാരതീയ പട്ടിക ജന സമാജംജില്ലാ കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ചെന്ത്രാപ്പിന്നി കുട്ടോടത്ത് പാടം കാർത്തിക അഷിമോന്റെ ദാരുണ മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ നരഹത്യ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് ഭാരതീയ പട്ടിക ജന സമാജംജില്ലാ കമ്മിറ്റിയാണ് സമരം നടത്തിയത്. സംസ്ഥാന സെക്രട്ടറി സജീവൻ പിണർമുണ്ട ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ. അജിത് കുമാർ ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.