പ്രധാന മന്ത്രിയുടെ സന്ദർശനത്തി നോടനുബന്ധിച്ച് കുന്നംകുളത്ത് വൈകീട്ട് വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തൃശൂരിൽ നിന്നും ഗുരുവായൂർ ചാവക്കാട് എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കേച്ചേരി, ആളൂർ, മറ്റം, നമ്പഴിക്കാട്, എളവള്ളി, ചിറ്റാട്ടുക്കര, പോൾമാസ്റ്റർ പടി, പാല ബസ്സാർ, ബ്രഹ്മംകുളം, ചൊവ്വല്ലൂർപടി തിരിവ് വഴി ഗുരുവായൂരിലേക്കും ചാവക്കാട്ടേക്കും പോകേണ്ടതാണ്. ഗുരുവായൂരിൽ നിന്നും ചാവക്കാടുനിന്നും തൃശൂരിലേക്കു പോകേണ്ട വാഹനങ്ങൾ പഞ്ചാരമുക്ക്, മാമബസ്സാർ, പാവറട്ടി ജംഗഷൻ, പാങ്ങ്, പെരുവല്ലൂർ, പറപ്പൂർ, അമല ആശുപത്രി, പോൾമാസറ്റർ പടി, പാവറട്ടി, പറപ്പൂർ, ചിറ്റിലപ്പള്ളി, അമല നഗർ വഴി പോകോണ്ടതാണ്. തൃശൂരിൽ നിന്നും കോഴിക്കോട്/പാലക്കാട് പോകേണ്ട വാഹനങ്ങൾ കേച്ചേരി, വടക്കാഞ്ചരി റോഡ് വഴി തലക്കോട്ടുക്കര, തണ്ടിലം, പാത്രമംഗലം, പാഴിയോട്ടുമുറി ജംഗ്ഷൻ, വെള്ളറക്കാട്, പന്നിത്തടം, അക്കിക്കാവ് സിഗ്നൽ, പെരുമ്പിലാവ് വഴി പോകേണ്ടതാണ്. കോഴിക്കോടു നിന്നും തൃശൂർ/പാലക്കാട് പോകേണ്ട വാഹനങ്ങൾ പെരുമ്പിലാവ്, അക്കിക്കാവ് സിഗ്നൽ, പന്നിത്തടം, വെള്ളറക്കാട്, പഴിയോട്ടുമുറി ജംഗ്ഷൻ, പാത്രമംഗലം, തണ്ടിലം, തലക്കോട്ടുക്കര, വിദ്യഎൻജിനീയറിങ്ങ് കോളേജ്, കൈപറമ്പ് വഴി പോകേണ്ടതാണ്. ഗു രുവായൂരിൽ നിന്നും കോഴിക്കാട്/പാലക്കാട് പോകേണ്ട വാഹനങ്ങൾ ഗുരുവായൂർ, മമ്മിയൂർ, കോട്ടപ്പടി ഗേൾസ് സ്കൂൾ, ചിറ്റഞ്ഞൂർ, ചെറുവത്താനി റോഡ് ജംഗ്ഷൻ, ചെറുവത്താനി, വട്ടംപാടം, പെങ്ങാമുക്ക്, ചിറക്കൽ, പഴഞ്ഞികപ്പേള, പഴഞ്ഞി സ്കൂൾ ഗ്രൌണ്ട്, അയിനൂർ, കരിക്കാട്, അക്കിക്കാവ് സെൻറർ വഴി പോകേണ്ടതാണ്. കോഴിക്കോട്/പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വഹനങ്ങൾ അക്കിക്കാവ് സെൻറർ, കരിക്കാട്, അയിനൂർ, പഴഞ്ഞി സ്കൂൾ ഗ്രൌണ്ട്, ജറുസലേം, ചിറക്കൽ, പെങ്ങാമുക്ക്, വട്ടംപാടം, ചെറുവത്താനി, ചെറുവത്താനി റോഡ്ജംഗ്ഷൻ, ചിറ്റഞ്ഞൂർ, ഗേൾസ് ഹൈസ്കൂൾ, കോട്ടപ്പടി, മമ്മയൂർ വഴി പോകേണ്ടതാണ്.
കുന്നംകുളം ബസ് സ്റ്റാൻറിൽ പ്രവേശിച്ച് തിരിച്ചുപോകേണ്ടതായ പ്രൈവറ്റ് ബസ്സുകൾ കുന്നംകുളം ബസ് സ്റ്റാൻറിലേക്ക് പ്രവേശിക്കാതെ പകരം ഹാൾട്ട് ചെയ്ത് തിരിച്ചു പോകേണ്ട സ്ഥലങ്ങൾ താഴെ പറയുന്നു. തൃശൂരിൽ നിന്നും കുന്നംകുളത്തേക്കു പോകേണ്ട ബസ്സുകൾ കേച്ചേരി ബസ് സ്റ്റാൻറിലും ചാവക്കാട് നിന്നും കുന്നംകുളത്തേക്ക് പോകേണ്ട ബസ്സുകൾ മമ്മിയൂർ കോട്ടപ്പടി വഴി ഗേൾസ് സ്കൂൾ പരിസരത്തും പുത്തൻപള്ളിയിൽ നിന്നും കുന്നംകുളത്തേക്ക് വരുന്ന ബസ്സുകൾ പുത്തൻപള്ളി ആൽത്തറ വടക്കേക്കാട് വഴി അഞ്ഞൂരിലും വടക്കാഞ്ചേരിയിൽ നിന്നും കുന്നംകുളത്തേക്ക് പോകുന്ന ബസ്സുകൾ എരുമപ്പെട്ടി വഴി പന്നിത്തടം എന്നീ സ്ഥലങ്ങളിലും പ്രവേശിച്ച് ഹാൾട്ട് ചെയ്ത് തിരിച്ചുപോകേണ്ടതാണ്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്കു ചെയ്യേണ്ട സ്ഥലങ്ങൾ താഴെ പറയും പ്രകാരമാണ്. കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ചെറുവത്താനി ഗ്രൌണ്ടിനു എതിർവശത്തും (ഒഫീഷ്യൽ പാർക്കിംഗ്), പാറേംപാടം ഗ്രൌണ്ടിലും (ന്യൂലി ഫിൽഡ് ), പാർക്ക് റെസിഡൻസി ബാർ (നിയർ), ചൊവ്വന്നൂർ റോഡ് ഇടതുവശത്തുള്ള പാടം എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്. വടക്കാഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ലോട്ടസ് പാലസ്, മലങ്കര നേഴ്സിങ്ങ് സ്കൂൾ ഗ്രൌണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്. തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ സീനിയർ ഗ്രൌണ്ട്, മലങ്കര നേഴ്സിങ്ങ് സ്കൂൾ ഗ്രൌണ്ട്, എന്നിവിടങ്ങളിലും, ഗുരുവായൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയ ബസ് സ്റ്റാൻറിനു സമീപം, ഗേൾസ് ഹൈസ്കൂളിനു സമീപമുള്ള ഗ്രൌണ്ട്, ഐഒസി പമ്പിനു എതിർ വശത്തുള്ള ഗ്രൌണ്ട്, എച്ച്പി പമ്പിനു എതിർവശത്തുള്ള ഗ്രൌണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.