കാരമുക്ക്: ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബരക്ഷേത്രത്തിലെ വിഷുപൂരം വർണ്ണാഭമായി. കാഞ്ഞാണി വടക്ക്കരയുടെ പുതുപ്പള്ളി കേശവൻ തിടമ്പേറ്റി. പതിനൊന്ന് കരകളിൽ നിന്നുള്ള ഗജവീരന്മാരെ അണിനിരത്തി കൂട്ടിഎഴുന്നെള്ളിപ്പ് കാണികൾക്ക് ആവേശമായി. ശിങ്കാരിമേളം, തമ്പോല മേളം, പ്രാചീന കലാരൂപങ്ങൾ എന്നിവ കരകളിലെ എഴു ന്നള്ളിപ്പിന് മാറ്റേകി. വൈകീട്ട് ആറരമുതൽ എട്ടുവരെയാണ് കൂട്ടിയെഴുന്നള്ളിപ്പ്. പത്മശ്രീ പെരുവനം കുട്ടൻമാരാരുടേയുംപഴുവിൽ രഘുമാരാരുടേയും പ്രമാണിത്വത്തിൽ 101 കലാകാരന്മാർ ചെണ്ട മേളപെരുക്കത്തിൻ്റെ വിസ്മയ കാഴ്ചയൊരുക്കി.
രാവിലെ ഒർപതരയ്ക്ക് ശിവേലിയോടുകുടി ചരിത്രപ്രസിദ്ധമായ വിഷു പൂരം മഹോത്സവത്തിന് തുടക്കം കുറിച്ചത്. വിശേഷാൽ പൂജകൾക്ക് മേൽശാന്തി സിജിത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. തിടമ്പേറ്റുന്ന കരയ്ക്ക് നൽകിവരുന്ന പൂവ്വശ്ശേരി കുമാരൻ മെമ്മോറിയൽ ത്രിവത്സരറോളിങ്ങ് ട്രോഫിയു കാഞ്ഞാണി വടക്ക്കരയ്ക്ക് സംരക്ഷണ സമിതി ചെയർമാൻ സൂര്യൻ പൂവ്വശ്ശേരി നൽകി പാലാഴിക്കരയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു. തുടർന്ന് വർണ്ണമഴയും അരങ്ങേറി.15ന് പൂലർച്ച 5മണിക്ക് 10ഗജവീരന്മാരെ അണിനിരത്തി കൂട്ടി എഴുന്നെള്ളിപ്പോടുകുടി ഈ വർഷത്തെ പൂരമഹോത്സവത്തിന് സമാപനം കുറിച്ചു. പരിപാടികൾക്ക് സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻമാസ്റ്റർ, ക്ഷേത്രം സെക്രട്ടറി രതീഷ് കൂനത്ത്, സ്കൂൾമനേജർ പ്രദിപ്മാസ്റ്റർ, ട്രഷറർ ജയപ്രകാശൻ പണ്ടാരൻ, സംരക്ഷണസമിതി ചെയർമാൻ സൂര്യൻ പൂവ്വശ്ശേരി, വൈസ് ചെയർമാൻമ്മാരായ ഗോപി കോരത്ത്, ധനേഷ് മഠത്തിപറമ്പിൽ, സംരക്ഷണസമിതി ട്രഷറർ സുനിൽകുമാർ കെ.ഡി, മറ്റുഡയറക്ടർമ്മാർ, ക്ഷേത്ര-സ്കൂൾ ഉപസമിതി,മാത്യ സമിതി, മറ്റു സബ്കമ്മറ്റികൾ നേത്യത്വം നൽകി.