കാഞ്ഞാണി: മണലൂർ കമ്പനിപ്പടിയിൽ പൂരം കാണാൻ വീടിനു മുന്നിൽ നിന്നിരുന്ന കുടുംബത്തിനു നേരെ ആക്രമണം. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു മണലൂർ. മുരാക്കൽ വീട്ടിൽ ജോഷി (54), സഹോദരൻ ജോജു (51), സഹോദരി ജ്യോതി(47), ജോഷിയുടെ മകൾ ആർദ്ര(18)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. പ്രദേശത്തെ വിഷു പൂരവുമായി ബന്ധപ്പെട്ട് ദേശക്കാരുടെ പൂരം കാണാൻ വീടിന് മുൻപിൽ നിൽക്കുമ്പോൾ ആയിരുന്നു ആക്രമണം. വീടിന് മുൻപിൽ കിടന്നിരുന്ന ഓട്ടോറിക്ഷയെ മറികടന്നു ബൈക്കിൽ പോയ സംഘം തിരികെയെത്തി ആക്രമിക്കുക യായിരുന്നുവെന്നാണ് പറയുന്നത്. ബൈക്കിലും നടന്നും ആയി എത്തിയ പത്തിലധികം വരുന്ന ആളുകളാണ് ഇവരെ ആക്രമിച്ചത്. ഇടിക്കട്ടയും കമ്പി വടിയും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം.