അരിമ്പൂർ: സ്നേഹതീരം ബീച്ച് കാണാൻ സഹോദരനൊപ്പം ബൈക്കിൽ പോയ യുവാവ് ബസിടിച്ച് മരിച്ചു. ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്ത് (21) ആണ് മരിച്ചത്. സഹോദരൻ അക്ഷയ്‌ക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലാംകല്ല് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം . അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് കയറിയ ബൈക്കിൽ പുറകിൽ നിന്നെത്തിയ ‘കിരൺ’ എന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പുറകിൽ ഇരുന്നിരുന്ന അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശോഭാ സിറ്റിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച അഭിജിത്ത്. അച്ഛൻ: ജയൻ. അമ്മ: ബിന്ധ്യ.
next post