പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട് തിരുനാൾ ആഘോഷിച്ചു. ആഘോഷ പരിപാടികളിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് പറപ്പൂർ ഫോറോന വികാരി വെരി. റവ. ഫാ. സെബി പുത്തൂർ മുഖ്യ കാർമികനായി. നെഹ്റു നഗർ ക്രിസ്തുരാജ് ഭവൻ സുപ്പീരിയർ റവ. ഫാ. ലിജോ ഐക്കരത്താഴെ തിരുനാൾ സന്ദേശം നൽകി. തുടർന്ന് നേർച്ച ഊട്ട് നടന്നു. വൈകീട്ട് നടന്ന വിശുദ്ധ കുർബ്ബാനക്ക് ചിറക്കേക്കോട് വികാരി, റവ. ഫാ. ഡോ. വർഗ്ഗീസ് ഊക്കൻ കർമികത്വം വഹിച്ചു. പ്രദക്ഷിണം തീർത്ഥകേന്ദ്രത്തിൽനിന്ന് ആരംഭിച്ച് ഇടവകപള്ളിയിൽ സമാപിച്ചു. പ്രദക്ഷിണത്തിന് ശേഷം വർണ്ണമഴയും, ബാന്റ് വാദ്യവും നടന്നു.
ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തിരുനാളിനോടനുബന്ധിച്ച് കാരുണ്യഭവനം എന്ന പദ്ധതി പ്രകാരം പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏട്ടാമിടം ഏപ്രിൽ 21 ന് നടക്കും.