തൃശൂർ: തൃശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി തലോർ പീതാംബരമാരാർ അന്തരിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേളത്തിലെ വലംതല വീക്കം പ്രമാണിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ ഇത്തവണ പൂരത്തിന് ഇല്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പകരം സഹോദരൻ മുതുവറ അനിയൻ കുട്ടിക്കായിരുന്നു പ്രമാണം. പീതാംബര മാരാരുടെ വേർപാട് അനിയൻകുട്ടിക്കും പൂരത്തിൽ പങ്കെടുക്കാനാവില്ല. തിരുവമ്പാടി, പാറമേക്കാവ്, ആറാട്ടുപുഴ, ചക്കംകുളങ്ങര, തൈക്കാട്ടുശ്ശേരി, എടക്കുന്നി തുടങ്ങി വലതും ചെറുതുമായ അനവധി മേളങ്ങളിൽ വലംതല പ്രമാണി ആയിട്ടുണ്ട്.