ഗുരുവായൂർ: കാരക്കാടുള്ള ഹോംസ് അപ്പാർട്ട്മെന്റിൽ രാത്രിയിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത ജീവനക്കാരനുനേരെ സംഘം ചേർന്ന് ആക്രമണം. സംഭവത്തിൽ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്കല്ലുകൊണ്ട് കുത്തിയും വടികൊണ്ട് അടിച്ചും മാരകമായി പരിക്കേൽപ്പിച്ചു. ജീവനക്കാരനായ സജിതനെ (40) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളവള്ളി കാക്കശ്ശേരി ചിരിയങ്കണ്ടത്ത് വീട്ടിൽ ഡൈജോ (24), ഗുരുവായൂർ തമ്പുരാൻപടി ചെമ്പൻ വീട്ടിൽ ഹരിനന്ദ് (20), ഗുരുവായൂർ കാരക്കാട് ചെഞ്ചേരി വീട്ടിൽ യദുകൃഷ്ണ (22), തൈക്കാട് പെരുമ്പായിപ്പടി തറയിൽ റെമീസ് (22), ഇരിങ്ങപ്പുറം പതിയാനം വീട്ടിൽ കൃഷ്ണദാസ് (24) എന്നിവരാണ് അറസ്റ്റിലായത്. വിഷു ദിവസം രാത്രി 11-നായിരുന്നു സംഭവം. ഇവർ അഞ്ചുപേരുമാണ് മുറിയെടുത്ത് താമസിച്ചിരുന്നത്.
next post