കൊടുങ്ങല്ലൂർ: അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ കൊടുങ്ങല്ലൂർ സ്വദേശി പൊലീസിൽ കീഴടങ്ങി. കൊടുങ്ങല്ലൂർ മേത്തല ശൃംഗപുരം മണലിക്കാട്ടി സൂരജ് (35) ആണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ കീഴടങ്ങിയത്. അയർലണ്ടിൽ ഹെൽത്ത് നഴ്സ്, ഹെൽത്ത് കെയർ അസിസ്റ്റൻ്റ് വിസകൾ വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്. ഏകദേശം ആറ് കോടിയിലധികം രൂപ പലരിൽ നിന്നായി കൈപ്പറ്റിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. കേരളത്തിൽ പല ജില്ലകളിലായി വ്യാപകമായി ഇയാൾ ഇത്തരത്തിൽ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണ് സൂചന.
previous post