News One Thrissur
Thrissur

വി.എ. നാരായണൻ നാലാം ചരമവാർഷികദിനം. 

കാഞ്ഞാണി: മണലൂരിലെ മുതിർന്ന സിപിഐഎം നേതാവും കർഷക തൊഴിലാളി നേതാവുമായിരുന്ന വി.എ. നാരായണൻ്റെ നാലാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. എടത്തറയിലെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.തുടർന്ന് ശ്രീരാം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ. കണ്ണൻ ഉദ്ഘാഘാടനം ചെയ്തു. മനോജ്‌ പൊള്ളാചേരി അധ്യക്ഷനായി.

എം.വി. ഷാജി, മുരളി പെരുനെല്ലി എംഎൽഎ, സിപിഐഎം മണലൂർ ഏരിയ സെക്രട്ടറി സി.കെ.  വിജയൻ, എൽഡിഎഫ് മണലൂർ കൺവീനാർ എം.ആർ.  മോഹനൻ, അന്തിക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജീനാ നന്ദൻ, സിപിഐഎം ചേർപ് ഏരിയ സെക്രട്ടറി എ.എസ്.  ദിനകരൻ, സിപിഐഎം മണലൂർ ഏരിയ കമ്മിറ്റിഅംഗങ്ങളായ വി.എൻ. സുർജിത്ത്, വി.വി. സജീന്ദ്രൻ, വി.വി. പ്രഭാത്, സിപിഐ കാരമുക്ക് ലോക്കൽ സെക്രട്ടറി പി.ബി. ജോഷി, നാടക സംവിധായകൻ ചാക്കോ ഡി. അന്തിക്കാട്, കവി സി. രാവുണ്ണി, സിപിഐഎം മണലൂർ ലോക്കൽ സെക്രട്ടറി കെ.വി.  ഡേവിസ്, മുതിർന്ന നേതാവ് പി. കെ. അരവിന്ദൻ.എന്നിവർ സംസാരിച്ചു.

Related posts

മണത്തലയിൽ വീട്ടമ്മക്ക് നേരെ കെമിക്കൽ ആക്രമണം – കവര്‍ച്ചാ ശ്രമമെന്ന് പോലീസ്

Sudheer K

ചെന്ത്രാപ്പിന്നിയിൽ ബൈത്തുന്നൂർ ഭവന പദ്ധതിയിലെ ഏഴാമത്തെ വീട് കൈമാറി.

Sudheer K

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധം : ടി.എൻ. പ്രതാപൻ എംപി

Sudheer K

Leave a Comment

error: Content is protected !!