ഏങ്ങണ്ടിയൂർ: ഗ്രാമീണ പത്രപ്രവർത്തകൻ ചേറ്റുവ വി. അബ്ദു (78) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടിൽ വെച്ചായിരുന്നു മരണം. രാവിലെ 11 ന് ചേറ്റുവയിൽ നടന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചു വിശ്രമിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപെ ടുകയും തളർന്നു കിടക്കുകയുമായിരുന്നു. വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. പിന്നീട് സമീപത്തെ ഡോക്ടർ വീട്ടിൽ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. 58 വർഷമായി പ്രാദേശിക പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് നേതാവായിരുന്നു. ഭാര്യ: പരേതയായ ഐഷ. മക്കൾ : റഫീഖ് (ബഹറൈൻ), ഷംസുദ്ധീൻ, ശുക്കൂർ(ബഹറൈൻ), സുഹറ, ബീന (ഫാത്തിമ്). മരുമക്കൾ: റുഖിയ, നജമ, ഷറീന, ഹുസൈൻ. ഖബറടക്കം ഞായർ രാവിലെ 10 ന് ചേറ്റുവ ജുമാഅത്ത് പള്ളി ഖബർ സ്ഥാനിൽ നടക്കും.