കാഞ്ഞാണി: ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു കാഞ്ഞാണി ജനപ്രിയ റോഡിൽ മച്ചാടൻ കുഞ്ചു മകൻ രാജപ്പൻ (65) ആണ് മരിച്ചത്. റിട്ടയേർഡ് ഖാദി ബോർഡ് ജീവനക്കാരനാണ്. മകൾ അന്തിക്കാട് ഗവ. ആശുപത്രിയിലെ ഡോക്ടർ പ്രിയ പാർവതിയുടെ വിവാഹച്ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയാണ് പിതാവിൻ്റെ ആകസ്മിക മരണം. സംസ്കാരം ഞായർ രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭാര്യ: ലത (വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ). മക്കൾ: സൗപർണിക, ഡോ. പ്രിയ പാർവതി. മരുമകൻ: ധനിൽ.
previous post