News One Thrissur
Thrissur

നിയന്ത്രണം വിട്ട കാർ ഗേയ്റ്റിൽ ഇടിച്ചു നിന്നു

അരിമ്പൂർ: എറവ് കപ്പൽ പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാർ കപ്പേളക്ക് ചേർന്നുള്ള ഗെയ്റ്റിൽ ഇടിച്ചു നിന്നു. ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. എറവ് തേമാലിപ്പുറം റോഡിൽ നിന്നും വന്ന കാർ സംസ്ഥാന പാതയിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. ഗെയ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. 2 കുട്ടികളടക്കം 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃശൂർ സ്വദേശികളുടേതാണ് കാർ. അഞ്ചാം കല്ലിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ വന്നു മടങ്ങുകയായിരുന്നു കുടുംബം.

Related posts

ചാവക്കാട് തീപിടുത്തം നഷ്ടം രണ്ട് കോടിയിലേറെ കൂടെയുണ്ട്; കടയുടമകളെ ആശ്വസിപ്പിച്ച് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ

Sudheer K

തൃപ്രയാറിൽ വാഹനാപകടം; 6 പേര്‍ക്ക് പരിക്ക്

Sudheer K

ലീല അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!