News One Thrissur
Thrissur

ചേർപ്പ് സിഎൻഎൻ സ്കൂൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

ഇരിങ്ങാലക്കുട: കേരളത്തിലുട നീളം എഴുപതോളം മോഷണക്കേസ്സിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാക്കര മേലില സ്വദേശി ഷെഫീഖ് മൻസിൽ റഫീഖ് എന്ന സതീഷിനെ (42 വയസ്സ്) തൃശൂർ റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ നവംബർ പതിനെട്ടാം തിയ്യതി ചേർപ്പ് സിഎൻഎൻ സ്കൂൾ കുത്തിത്തുറന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും സിസിടിവി ഉപകരണങ്ങളും മോഷ്ടിച്ച കേസ്സിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെഫീഖ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലിൽ നവംബർ മാസം മുതൽ മുപ്പത്തേഴോളം മോഷണങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിൻകുട്ടി, ഇൻസ്പെക്ടർ വി.എസ്. വിനീഷ്, എസ്ഐ ശ്രീലാൽ.എസ്, ടി.എ. റാഫേൽ, സീനിയർ സിപിഒമാരായ പി.എ. സരസപ്പൻ, ഇ.എസ്. ജീവൻ, സിപിഒമാരായ കെ.എസ്. ഉമേഷ്, കെ.സുനിൽകുമാർ, എം.യു. ഫൈസൽ ചാലക്കുടി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ സതീശൻ മടപ്പാട്ടിൽ സീനിയർ സിപിഒ മാരായ എം.ജെ. ബിനു, ഷിജോ തോമസ്, സൈബർ സെൽ സിപിഒ കെ.വി. പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

നിയന്ത്രണം വിട്ട കാർ ഗേയ്റ്റിൽ ഇടിച്ചു നിന്നു

Sudheer K

രാജേശ്വരി അമ്മ അന്തരിച്ചു.  

Sudheer K

നിർമല ടീച്ചർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!