തൃശൂർ: കേരളത്തിലുട നീളം എഴുപതോളം മോഷണകേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. തൃശൂർ റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കൊട്ടാരക്കര മേലിലക്കര സ്വദേശി റഫീഖ് എന്ന സതീഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നവംബർ 18 ന് ചേർപ്പ് സിഎൻഎസ് സ്കൂൾ കുത്തി തുറന്ന് 1,80000 രൂപയും സിസിടിവി ഉപകരണങ്ങളും മോഷ്ടിച്ച കേസിനെ തുടർന്നുള്ള അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ നവംബർ മാസം മുതൽ 37 ഓളം മോഷണം നടത്തിയതായി സമ്മതിച്ചു. ഇനിയും മോഷണങ്ങൾ നടത്തിയതായി സംശയം ഉണ്ട്. ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുമെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി പറഞ്ഞു.
previous post