കൊടുങ്ങല്ലൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൈയ്യിൽ നിന്നും മൂന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടി. അഴീക്കോട് മാർത്തോമ നഗറിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ കക് ദീപ് സ്വദേശി വിപുൽദാസിൻ്റെ പക്കൽ നിന്നുമാണ് വിൽപ്പനക്കായി കൊണ്ടുവന്ന 3. കിലോ കഞ്ചാവ് .കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അർദ്ധരാത്രിയിൽ ഇയാൾ താമസിക്കുന്ന മുറിയിൽ എറിയാട് പഞ്ചായത്ത് മെമ്പർ ലൈല സേവ്യറിൻ്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.വി. ബെന്നി, പി.ആർ. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. മന്മഥൻ, അനീഷ്.ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർ റിഹാസ് ഡ്രൈവർ വിൽസൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.