അന്തിക്കാട്: തൃശൂർ ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. മാങ്ങാട്ടുകര എ.യു.പി. സ്‌കൂളിന് സമീപമാണ് എൽഡിഎഫ് ലോകസഭാ സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും തോരണങ്ങളും നശിപ്പിച്ചതായി കാണുന്നത്.
ചക്കാമഠത്തിൽ വേണുഗോപാലൻ, തെറ്റില ചാക്കോ തുടങ്ങിയവരുടെ ഭൂമിയിൽ സ്ഥാപിച്ച പത്തോളം ഫ്ലെക്സ് ബോർഡുകളാണ് നശിപ്പിച്ചത്. ഫ്ളക്സ് ബോർഡുകളാണ് മുറിച്ചെടുത്ത് കാനയിൽ എറിഞ്ഞും കുത്തിക്കീറി നശിപ്പിച്ച നിലയിലുമുള്ളത്. അതിക്രമത്തിനെതിരെ എൽഡിഎഫ് നേതൃത്വം പോലീസിനും ഇലക്ഷൻ കമ്മീഷനും പരാതി നൽകി. പരാജയ ഭീതി പൂണ്ടവരാണ് ഇരുട്ടിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടതെന്ന് നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.