കണ്ടശാംകടവ്: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കൂളിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. മിനി ലോറി ക്ലീനർക്ക് പരിക്കേറ്റു. എറണാകുളം പിറവം കിടങ്ങേറ്റ് വീട്ടിൽ അഭിജിത്ത് ഷാജുവിനാണ് പരിക്കേറ്റത്. മിനി ലോറി ഡ്രൈവർ സുരേഷ് പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. ഇടിയുടെ അഘാതത്തിൽ വണ്ടിയുടെ മുൻഭാഗം പൂർണമായും തകർന്നു. വൈദ്യുതി പോസ്റ്റ് തകരുകയും മേഖലയിൽ വൈദ്യുതി നഷ്ടപ്പെടുകയും ചെയ്തു. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കണ്ടശാംകടവ് ഡെക്കോട് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
next post