ചാവക്കാട്: പഞ്ചവടി ആറാംകല്ലിൽ നിയന്ത്രണംവിട്ട മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. എടക്കഴിയൂർ അമ്പലത്ത് വീട്ടിൽ സുൽത്താൻ ആണ് പരിക്കേറ്റത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ ആയിരുന്നു അപകടം. ദേശീയ പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ബോഡിൽ ഇടിച്ചാണ് വാഹനം മറിഞ്ഞത്. കസേര കയറ്റി വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിന്റെ ദൃശ്യം ആറാംക്കല് പാരിസ് ബേക്കറിയുടെ സിസിടിവിയിൽ പതിഞ്ഞു. പരിക്കേറ്റയാളെ അകലാട് നവബി ആംബുലൻസ് പ്രവർത്തകർ എടകഴിയൂർ ആശുപത്രിയിൽ എത്തിച്ചു.