ചാവക്കാട്: കരുവന്നൂർ മാതൃകയിൽ നിക്ഷേപകൊള്ള നടത്തി പ്രവാസികളെ വഞ്ചിച്ച ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനി ആസ്ഥാനത്തേക്ക് ബി.ജെ.പി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. ഇന്ന് രാവിലെ ചാവക്കാട് ബൈപാസിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ചേറ്റുവയിലെ പ്രവാസി സിൻഡിക്കേറ്റിന് മുമ്പിലെത്തിയപ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ. ബൈജു അധ്യക്ഷത വഹിച്ചു.