News One Thrissur
Updates

തിരുവില്വാമലയില്‍ വീട്ടില്‍ മോഷണം: പത്തു പവനോളം സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു. 

തൃശൂർ: തിരുവില്വാമലയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്തു പവനോളം സ്വര്‍ണ്ണവും പണവും മോഷണം പോയതായി പരാതി. തിരുവില്വാമല എരവത്തൊടിയില്‍ വടക്കേവീട്ടില്‍ രമണിയുടെ വീട്ടിലെ അലമാരയില്‍ നിന്നുമാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത്. മാല, വള, നെക്കലേസ് തുടങ്ങി 9.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണം നഷ്ടമായിട്ടുണ്ട്.തിങ്കളാഴ്ച രാത്രിയാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്.

വാതിലോ അലമാരയോ കുത്തി തുറക്കാത്തതിനാല്‍ പകല്‍സമയത്താണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. രമണിയുടെയും മകളുടെയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇതേ അലമാരയില്‍ തന്നെ സ്വര്‍ണം സൂക്ഷിച്ചിരുന്ന കവറിലുണ്ടായിരുന്ന അഞ്ച് പവനോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടില്ല. പഴയന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

മണി അന്തരിച്ചു

Sudheer K

പാതിവില തട്ടിപ്പ്: ഗുരുവായൂരില്‍ ന്യൂസ് ഓഫ് ഇന്ത്യ സെക്രട്ടറി രവി പനക്കൽ അറസ്റ്റിൽ

Sudheer K

കർണ്ണാടകയിൽ ഇ.ഡി ചമഞ്ഞ് ലക്ഷങ്ങൾ കൊള്ളയടിച്ച കേസിൽ കൊടുങ്ങല്ലൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെയുള്ള സംഘം അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!