കൊടുങ്ങല്ലൂർ: രാഷ്ട്രീയ എതിരാളികൾക്കൊപ്പം കൊടുംവേനലിനെയും എതിരിട്ടാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും ഇത്തവണ പ്രചരണം വിജയകരമായി അവസാനിപ്പിച്ചത്. കൊടുങ്ങല്ലൂരിൽ നടന്ന കൊട്ടിക്കലാശത്തിൽ പ്രവർത്തകർ ആവേശപൂർവ്വം പങ്കാളികളായി. വടക്കെ നടയിൽ യു.ഡി.എഫ് പ്രവർത്തകരും, വില്ലേജ് ഓഫീസ് പരിസരത്ത് എൽ.ഡി.എഫ് പ്രവർത്തകരും ആവേശപൂർവ്വം അണിനിരന്നപ്പോൾ, തെക്കെ നടയിൽ എൻ.ഡി.എ പ്രവർത്തകർ കൊട്ടിക്കയറി. ഡീജേ, നാസിക് ഡോൾ, ചെണ്ടമേളം, കാവടി തുടങ്ങിയവ പ്രവർത്തകരുടെ ആവേശത്തിന് അകമ്പടിയായപ്പോൾ ഇക്കുറി പോപ്പറായിരുന്നു താരം. വർണ്ണക്കടലാസുകൾ വാനിലേക്ക് വാരി വിതറുന്ന പോപ്പർ ഇക്കുറി തെരഞ്ഞെടുപ്പ് റാലികളിലും, കൊട്ടിക്കലാശത്തിലും മുഖ്യ ആകർഷണമായി മാറി.
previous post
next post