കേച്ചേരി: ചൂണ്ടൽ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേച്ചേരിയിൽ സംഘടിപ്പിച്ച പ്രചരണസമാപനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. ബുധനാഴ്ച വൈകീട്ട് കേച്ചേരി സെന്ററിലെ യു.ഡി.എഫിന്റെ പ്രചാരണത്തിന്റെ സമാപനം കഴിഞ്ഞ് മടങ്ങവെ പന്നിത്തടം ബൈപാസ് റോഡിനു സമീപം പണിക്കായി എടുത്ത കുഴിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോൺഗ്രസ് പ്രവർത്തകരും കേച്ചേരി ആക്ട്സ് പ്രവർത്തകരും ജയനെ മെഡിക്കൽകോളേജിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഴുവഞ്ചേരി വടക്കൂട്ട് വീട്ടിൽ ജയൻ (53) ആണ് മരിച്ചത്. മൃതശരീരം തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ : ജാനകി. മക്കൾ: കിരൺ, കീർത്തി മരുമക്കൾ : ശ്രീജേഷ് , പ്രജിത.
previous post