തൃശ്ശൂർ: പഴയന്നൂരിൽ വീട്ടമ്മയുടെ മരണത്തില്‍ അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍. പഴയന്നൂര്‍ ചെറുകര കല്ലിങ്ങല്‍ക്കുടിയില്‍ അനിത ലാല്‍ (47) മരിച്ചതില്‍ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. പഴയന്നൂര്‍ കുമ്പളക്കോട് ചാത്തന്‍കുളങ്ങര ആര്‍. രഹിതയാണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യാ ശ്രമത്തിനെത്തുടര്‍ന്ന് അനിത ലാല്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിക്കുന്നത്. ആത്മഹത്യാകുറിപ്പില്‍ മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ എഴുതിവെച്ചിരുന്നു.
next post