കാഞ്ഞാണി: അന്തിക്കാട് പ്രസ്ക്ലബ്ബും മണലൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി, ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെ സഹകരണത്തോടെ 2024 ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർസെക്കന്ററി സ്ക്കുളിൽ സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തും. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും .പ്രസ്സ് ക്ലബ് പ്രസിഡൻ്റ് പി.എം. ഹുസൈൻ അധ്യഷത വഹിക്കും. മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് വിശിഷ്ടാതിഥി ആയിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്കും ക്യാമ്പിൽ പങ്കെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30മുതൽ രജിസ്ട്രേഷൻആരംഭിക്കും.