തൃശൂർ: ഒളരിക്കരയിൽ വിധവകളായ രണ്ട് വിട്ടമ്മമാര്‍ക്ക് വോട്ട് ചെയ്യാൻ പണം നല്‍കിയതായി പരാതി. ബിജെപി പ്രവര്‍ത്തകാരാണ് ഈ സത്രീകള്‍ക്ക് പണം നല്‍കിയതെന്നാണ് ആരോപണം. ഒളരി ശിവരാമപുരം കോളനിയില്‍ ആണ് വോട്ടിന് പണം നല്‍കിയതായി പരാതി ഉയര്‍ന്നത്. അടിയാട്ട് പരേതനായ ക്യഷണന്‍ ഭാര്യ ഓമന, ചക്കനാരി പരേതനായ സോമന്‍ ഭാര്യ ലീല എന്നിവര്‍ക്ക് ആണ് ബിജെപി പ്രവര്‍ത്തകനായ സുഭാഷ് എന്ന വ്യക്തിയും സുഹൃത്തും ചേര്‍ന്ന് 500രൂപ വീതം വീട്ടിലെത്തി നല്‍കിയതെന്നും പണം മടക്കി നല്‍കിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാര്‍ പറയുന്നു. പണം സുഭാഷ് തിണ്ണയില്‍ വെച്ച് പോകുകയായിരുന്നു. തൊട്ടുടുത്ത് താമസിക്കുന്ന അയല്‍വാസിയും സിപിഎം പാര്‍ട്ടി ഭാരാവാഹിയുമായ ആളോട് സംഭവം സൂചിപ്പിച്ചതോടെ ഉടന്‍ വിവരം മുതിര്‍ന്ന പാർട്ടി പ്രവര്‍ത്തകരെ അറിയിക്കുകയും പാര്‍ട്ടിക്കാര്‍ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വെസറ്റ് പോലീസ് സഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി. എല്‍ഡിഎഫ് സംഭവത്തിൽ രേഖ മൂലം പരാതി നല്‍കും. വിധവകളുടെ ഭര്‍ത്തക്കാന്‍മാര്‍ സിഐടിയു ചുമട്ട് തൊഴിലാളികള്‍ ആയിരുന്നു വിഷയത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. കോളനിയില്‍ 115 പട്ടിക ജാതി കുടംബങ്ങളും മറ്റു ഇതര വിഭാഗങ്ങള്‍ അടക്കം 205 കൂടംബങ്ങള്‍ താമസിക്കുന്നുണ്ട്.