കുന്നംകുളം: തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിചെന്നാരോപിച്ച് കുന്നംകുളം അഞ്ഞൂർകുന്നത്ത് യുവാവിന് ക്രൂരമർദ്ദനം.അഞ്ഞൂർകുന്ന് സ്വദേശിയായ രായമരക്കാർ വീട്ടിൽ 31 വയസ്സുള്ള ഹാരിസിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി 11:30യുടെയായിരുന്നു സംഭവം.മർദ്ദനമേറ്റ യുവാവിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മർദ്ദനത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് യുവാവ് ആരോപിച്ചു. അതേസമയം യുവാവ് മർദ്ദിച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.കുന്നംകുളം പോലീസ് സ്ഥലത്തെത്തി.