ഒമാൻ: നിസ്വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കൊല്ലം കൊട്ടിയം സ്വദേശി മാജിദ രതീഷ്, ഇരിങ്ങാലക്കുട സ്വദേശി ഷർജ, ഈജിപ്ത് സ്വദേശി അമാന എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴം ഉച്ചയ്ക്ക് മൂന്നോടെ മസ്കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. നിസ്വ ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനായി കാത്തുനിൽക്കുകയായിരുന്ന ഇവരുടെ മേലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു. പരിക്കേറ്റ് 2 മലയാളികൾ ചികിത്സയിലുണ്ട്.
next post